
സിദ്ധിഖിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ. ജി രാജൻ സംവിധാനം ചെയ്യുന് കണ്ണാടി 29ന് പാലക്കാട് ആരംഭിക്കും.ഏറെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്.നടുവട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി നടുവട്ടം നിർമ്മിക്കുന്ന ചിത്രത്തിൽ രാഹുൽ മാധവ്,സായ്കുമാർ,സുധീർ കരമന, ശ്രീരാമൻ, മാമുക്കോയ, രചന നാരായണൻ കുട്ടി, ധന്യശ്രി മാർഗ്രറ്റ്,അമൃത എന്നിവരാണ് മറ്റു താരങ്ങൾ. മുഹമ്മദ് കുട്ടി തിരക്കഥയും സംഭാഷണവും എഴുതുന്നു. ഉത്പൽ വി നായനാർ ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രൊഡകഷൻ കൺട്രോളർ-സക്കീർ ഹുസൈൻ.ഒരു ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാകും.