
കുപ്പിവള ,ഓർമ്മ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്ത നാളേക്കായ് ഇന്ന് തിയേറ്ററുകളിലെത്തും. ദിനനാഥൻ എന്ന അവിവാഹിതനായ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തലേക്ക് ആകസ്മികമായി കടന്നുവരുന്ന റോസ്ലിൻ എന്ന ടീച്ചറുടെയും വൈകാരിക ബന്ധത്തിന്റെ കഥയാണ് നാളേക്കായ് യുടെ ഇതിവൃത്തം. സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബുലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ, സുരേഷ് തിരുവല്ല, ആർ.ജെ. സുമേഷ്, എ.കെ.വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്നജോൺ, തുമ്പിനന്ദന, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല, സരിതാ രാജീവ്, ആശാ നായർ, ആമി, സീമാ ബാലകൃഷ്ണൻ, ശിവലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങൾ.ബാനർ സൂരജ്ശ്രുതി സിനിമാസ്, നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം വി.കെ. അജിതൻകുമാർ, ഛായാഗ്രഹണം പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് കെ. ശ്രീനിവാസ്, ഗാനരചന ജയദാസ്, സംഗീതം, പശ്ചാത്തല സംഗീതം രാജീവ്
ശിവ.