
സ്വയം ഭോഗം ചെയ്യാൻ അനുയോജ്യമായ സമയം എപ്പോഴാണ്?, ദിവസം ഒന്നിലധികം തവണ സ്വയംഭോഗം ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ? തുടങ്ങി ഇതുമായി ബന്ധപ്പെട്ട് പലർക്കും നിരവധി സംശയങ്ങൾ ഉണ്ട്.സ്വയംഭോഗം ചെയ്യുന്നതിന് ഒരു നിശ്ചിതസമയം ഇല്ലെന്നാണ് സെക്‌സോളജിസ്റ്റുകൾ പറയുന്നത്.
സ്വയംഭോഗത്തിന്റെ ആവൃത്തിയും, സമയവും ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്.ഒരാൾ സ്വയംഭോഗം ചെയ്യുന്നതിന് പരിധിയില്ല. ലൈംഗിക വികാരങ്ങളും, ആഗ്രഹങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നുവച്ച് മുറിയിൽ പൂട്ടിയിരിക്കുകയും ദിവസം മുഴുവൻ സ്വയംഭോഗം ചെയ്യുകയും ചെയ്യുന്നത് പ്രശ്നങ്ങളുണ്ടാക്കും.
അധികമായാൽ അമൃതും വിഷം എന്നു പറയും പോലെ തന്നെയാണ് ഇക്കാര്യവും. സ്വയംഭോഗം ചെയ്യുന്നത് ഒരാളുടെ ആരോഗ്യകരവും, സന്തുലിതവുമായ ജീവിതത്തിന്റെ മറ്റ് ഭാഗങ്ങളെ ബാധിക്കാതെ നോക്കണം.