
സാമൂഹ്യമാദ്ധ്യമങ്ങളിൽ താരമായി മാറിയ വൃദ്ധി വിശാൽ എന്ന കൊച്ചു മിടുക്കി ഇനി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിൽ പൃഥ്വിരാജിന്റെ മകളായി എത്തുന്നു. കഴിഞ്ഞ ദിവസമാണ് വൃദ്ധിയുടെ ഡാൻസ് വീഡിയോ വൈറലായത്. സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയിലാണ് വൃദ്ധി ചുവടുവച്ചത്.കടുവയ്ക്ക് തിരക്കഥ ഒരുക്കുന്നത് ജിനു എബ്രഹാമാണ്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. കടുവാക്കന്നേൽ കുറുവച്ചൻ എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ഷാജി കൈലാസ് എട്ട് വർഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ. മാസ് ആക്ഷൻ എന്റർടെയിനറായിരിക്കും കടുവ.