
നസീഫ് യൂസഫ് ഇസുദ്ദീൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം 'ഇരുൾ' ഏപ്രിൽ 2 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യുന്നു. ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം സൗബിൻ ഷാഹിർ , ദർ ശന രാജേന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എട്ടുവർഷമായി ബോളിവുഡിൽ പ്രവർത്തിക്കുന്ന നസീഫ് യൂസുഫിന്റെ ആദ്യ സിനിമയാണ് ഇരുൾ. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്, പ്ലാൻ ജെ. സ്റ്റുഡിയോസിന്റെ ബാനറിൽ ജോമോൻ ടി. ജോൺ , ഷമീർ മുഹമ്മദ് എന്നിവരാണ് ഇരുൾ നിർമ്മിക്കുന്നത്. ജോമോൻ ടി ജോണാണ് കാമറ. എഡിറ്റിംഗ് ഷമീർ മുഹമ്മദും കലാസംവിധാനം അജയൻ ചാലിശ്ശേരിയുമാണ് നിർവ്വഹിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ഇരുളിന്റെ ട്രെയിലറിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്. നിഗൂഢതയും ദുരൂഹതയും നിലനിർത്തിയാണ് ട്രെയിലർ . ആറ് കൊലപാതകങ്ങളെ മുൻ നിർത്തിയുള്ള പുസ്തകത്തെക്കുറിച്ച് സൗബിൻ ഷാഹിറും ഫഹദ് ഫാസിലും സംസാരിക്കുന്നതാണ് ട്രെയിലറിലെ ആകർഷണം. വയലൻസും ആക്ഷനും നിറച്ചാണ് ട്രെയിലർ .