kamala-harris

വാഷിംഗ്​ടൺ: അമേരിക്കൻ വൈസ്​ പ്രസിഡന്റ്​ കമല ഹാരിസിന്റെ ഔദ്യോഗിക വസതിക്ക്​ സമീപത്തുനിന്ന്​ ആയുധധാരിയെ പിടികൂടി. ടെക്​സാസ്​ സ്വദേശിയായ പോൾ മുറെയെയാണ്​ പൊലീസ്​ പിടിയിലായത്.വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ നേവൽ ഒബ്​സർവേറ്ററിക്ക്​ സമീപം പാർക്ക്​ ചെയ്​തിരുന്ന ഇയാളുടെ വാഹനത്തിൽനിന്ന്​ തോക്കും വെടിയുണ്ടകളും വാഷിംഗ്​ടൺ പൊലീസ്​ കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ്​ ഇയാൾ പിടിയിലാകുന്നത്​. അപകടകരമായ ആയുധങ്ങളും തോക്കും കൈവശം വച്ചതിനും പോളിനെതിരെ കേസ് ചുമത്തിയിട്ടുണ്ട്.