
സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരളായ ലക്ഷ്മി റായിയുടെ പുതിയ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നു. 25 ലക്ഷത്തോളം ആരാധകരുള്ള ലക്ഷ്മി റായിയുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തന്റെ സിനിമ വിശേഷങ്ങളും , ജീവിതത്തിലെ സ്‌പെഷ്യൽ നിമിഷങ്ങളും എല്ലാം നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് . അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും നൃത്ത രംഗത്തും പ്രതിഭ തെളിയിച്ച ലക്ഷ്മി റായി, മലയാളത്തിനു പുറമേ മറ്റ് ദക്ഷിണേന്ത്യൻ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. മോഹൻലാൽ ചിത്രം റോക്ക് ആൻഡ് റോളിൽ അഭിനയിച്ചാണ് ലക്ഷ്മി റായ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അണ്ണൻ തമ്പി, ചട്ടമ്പിനാട്, ടു ഹരിഹർ നഗർ , ഇൻ ഗോസ്റ്റ് ഹൗസ്സ് ഇൻ, രാജാധിരാജ, കാസനോവ,ക്രിസ്ത്യൻ ബ്രദേഴ്‌സ് , മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ ലക്ഷ്മി അഭിനയിച്ചു.