abdul-momen

ധാക്ക : പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിക്കാൻ തീരുമാനിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുൾ മൊമെൻ. ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യ ദിനവും രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ 100 ാം ജന്മദിന വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചുമാണ് മോദി 26 ന് ബംഗ്ലാദേശിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാണെന്നും ജനതയുടെ സാമൂഹിക - സാംസ്കാരിക മൂല്യങ്ങൾ തമ്മിൽ ഏറെ സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമര പോരാട്ട സമയത്ത് ഇന്ത്യൻ സൈനികർ രക്തസാക്ഷികളായതും ഇന്ത്യ നൽകിയ പിന്തുണയേയും രാജ്യം എന്നും സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ കാര്യ മന്ത്രി എസ്.ജയ്ശങ്കറിനും മന്ത്രി നന്ദി അറിയിച്ചു.