archie-singh

കൊളംബിയ: ഈ വർഷത്തെ മിസ് ഇന്റർനാഷണൽ ട്രാൻസിൽ സെക്കൻഡ് റണ്ണറപ്പ് കിരീടം നേടി ഇന്ത്യക്കാരിയായ ആർച്ചി സിംഗ്. സൗത്ത് അമേരിക്കയിലെ കൊളംബിയയിൽ വച്ചായിരുന്നു മത്സരം നടന്നത്. 17ാമത്തെ വയസിലാണ് ആർച്ചി തന്റെ ട്രാൻസ് വ്യക്തിത്വം വെളിപ്പെടുത്തുന്നത്.

പിന്നീട് മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചു. ട്രാ൯സ്ജൻഡറുകളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിനായി ആർച്ചി സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ചു. ഒരുപാട് വിവേചനങ്ങൾ

നേരിട്ടിട്ടുണ്ട്. ഇപ്പോഴും പലർക്കും ട്രാൻസ് എന്താണെന്ന് അറിയില്ല. പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് ഞാൻ ഈ നേട്ടം കൈവരിച്ചത്. കൊളംബിയയിലെത്തി മറ്റു മത്സരാർത്ഥികളെ കണ്ടപ്പോഴാണ് എന്നെപ്പോലെ നിരവധി പേരുണ്ടെന്ന് മനസിലായത്. ട്രാ൯സ്ജൻഡറുകൾക്കും ഇത്തരത്തിലുള്ള വേദികളുണ്ടെന്ന് അറി‍ഞ്ഞപ്പോൾ സന്തോഷം തോന്നി. മു൯വിധിയില്ലാതെ ആളുകൾ ഞങ്ങളെ സമീപിക്കുന്ന ഒരിടത്ത് എത്തിയപ്പോൾ ആ സന്തോഷം ഇരട്ടിയായി - ആർച്ചി പറഞ്ഞു.