sachin

റായ്പൂർ : വെറ്ററൻ താരങ്ങളെ അണിനിരത്തി നടക്കുന്ന റോഡ് സേഫ്റ്റി ട്വന്റി-20 ക്രിക്കറ്റ് സിരീസിൽ സച്ചിൻ ടെൻഡുൽക്കർ നയിക്കുന്ന ഇന്ത്യൻ ടീം സെമിയിൽ ലാറയുടെ വിൻഡീസിനെ 12 കീഴടക്കി ഫൈനലിലെത്തി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 218/3 എന്ന സ്കോർ ഉയർത്തിയപ്പോൾ വിൻഡീസ് 206/6ലൊതുങ്ങി. ഇന്ത്യയ്ക്കായി സച്ചിൻ 42 പന്തുകളിൽ ആറു ഫോറും മൂന്ന് സിക്സുമടക്കം 65 റൺസും യുവ്‌രാജ് 20 പന്തുകളിൽ ഒരു ഫോറും ആറ് സിക്സുമടക്കം പുറത്താകാതെ 49 റൺസും നേടി. മഹേന്ദ്ര നഗമോട്ടോയ്ക്ക് എതിരെ യുവി ഒരോവറിൽ നാലു സിക്സുകൾ പായിച്ചു. യൂസഫ് പഠാൻ (37),വിരേന്ദർ സെവാഗ് (35) എന്നിവരും മികച്ച പ്രക‌ടനം കാഴ്ചവച്ചു.