
ടെൽ അവീവ്: ചാവുകടൽ ചുരുളുകൾ വീണ്ടും കണ്ടെത്തിയെന്ന് ഇസ്രയേൽ പുരാവസ്തു അതോറിറ്റി. രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ചുരുളുകൾ ജൂഡിയൻ മരുഭൂമിയിലെ ഗുഹയിൽ നിന്ന് വീണ്ടെടുത്തതാണെന്ന് ഗവേഷകർ പറയുന്നു.
ഏറ്റവും പഴക്കമുള്ള ഹീബ്രു ലിഖിത രേഖകളാണ് ചാവുകടൽ ചുരുളുകൾ.
ഇവയ്ക്ക് 2000 വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. നീണ്ട ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഇവ വീണ്ടും കണ്ടെത്തുന്നത്. 12ഓളം രേഖകൾ പുതുതായി കണ്ടെടുത്തതെന്ന് ഗവേഷകർ പറഞ്ഞു. ജൂഡിയൻ മരുഭൂമി കേന്ദ്രീകരിച്ച് 2017 മുതൽ ഉത്ഖനനം നടക്കുന്നുണ്ട്.
നാഹൽ ഹെവറിലെ കേവ് ഒഫ് ഹൊററിലാണ് ഇവയുണ്ടായിരുന്നതെന്ന് ഗവേഷകർ പറയുന്നു. വലിയ മലയിടുക്കുകളുള്ള പ്രദേശമായതിനാൽ അതിസാഹസികമായാണ് ഗവേഷകർ അകത്തെത്തുന്നത്.