dhanalakshmi

പട്യാല : 23കൊല്ലം മുമ്പ് ഫെഡറേഷൻ കപ്പിലെ 200 മീറ്ററിൽ പി.ടി ഉഷ കുറിച്ച റെക്കാഡ് തിരുത്തിയെഴുതി തമിഴ്നാട്ടിൽ നിന്നുള്ള പുതിയ സ്പ്രിന്റ് സെൻസേഷൻ ധനലക്ഷ്മി.പട്യാലയിൽ നടക്കുന്ന ഫെഡറേഷൻ കപ്പിന്റെ ഹീറ്റ്സിൽ 23.26 സെക്കൻഡിൽ ഫിനിഷ് ചെയ്ത ധനലക്ഷ്മി 1998ൽ ഉഷ ചെന്നൈയിൽ കുറിച്ച 23.30 സെക്കൻഡിന്റെ മീറ്റ് റെക്കാഡാണ് ധനലക്ഷ്മിക്ക് മുന്നിൽ വഴിമാറിയത്.2002ൽ സരസ്വതി സാഹ ലുധിയാനയിൽ കുറിച്ച 22.82 സെക്കൻഡാണ് ഈയിനത്തിലെ ദേശീയ‌‌ റെക്കാഡ്.

200 മീറ്ററിലേക്ക് മാറിയ സൂപ്പർതാരം ഹിമദാസിനെ പിന്നിലാക്കിയാണ് ഹീറ്റ്സിൽ ധനലക്ഷ്മി ഒന്നാമതെത്തിയത്.ഫൈനൽ ഇന്ന് നടക്കും. കഴിഞ്ഞ ദിവസം 100 മീറ്ററിൽ നിലവിലെ ദേശീയ റെക്കാഡുകാരി ദ്യുതി ചന്ദിനെ അട്ടിമറിച്ച് ധനലക്ഷ്മി സ്വർണം നേടിയിരുന്നു.