
തൃശൂർ :തൃശൂരിൽ ശക്തമായ മത്സരസാദ്ധ്യതയുണ്ടെന്നും, തൃശൂരിലെ വോട്ടർമാർ തനിക്ക് വിജയം തരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മത്സരസാദ്ധ്യതയെന്നാൽ എന്താണെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകും. 'അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങി'യെന്നും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നതിനെ പരാമർശിച്ച് സുരേഷ് ഗോപി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തും. അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.