pattika

വാഴൂര്‍: വോട്ടര്‍ പട്ടികയിലെ അടുത്തടുത്ത മൂന്ന് ക്രമനമ്പറുകളില്‍ ഒരാളുടെ തന്നെ പേരും ഫോട്ടോയും . വാഴൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പുളിക്കല്‍കവല സെന്റ് പീറ്റേഴ്സ് എല്‍. പി.സ്‌കൂള്‍ ബൂത്തിലെ 277, 278, 279 എന്നീ ക്രമനമ്പറുകളിലാണ് ഒരാളുടെ തന്നെ ചിത്രമുള്ളത്. 277ലും 278ലും റോസ് ജോസഫ് എന്നാണ് പേര്. 279-ലായപ്പോൾ മരിയ ജോസഫ് എന്ന് മാറി.