bjp

തിരുവനന്തപുരം : ബി.ജെ.പിക്ക് 42 എം.എൽ.എമാരെ ലഭിച്ചാൽ കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന് എം.ടി രമേശ് വെളിപ്പെടുത്തി. സർക്കാരുണ്ടാക്കാൻ സി.പി.എം എം.എൽ.എമാരും പിന്തുണയ്ക്കുമെന്നും രമേശ് സ്വ കാര്യ ചാനലിനോട് പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ മാത്രമല്ല സിപിഎം നേതാക്കളും ബി.ജെ.പിയിലേക്ക് വരും. ഇതിനകം പല സി.പി.എം നേതാക്കളും ബി.ജെ.പി സ്ഥാനാർത്ഥികളായല്ലോയെന്നും രമേശ് ചോദിച്ചു.

ശബരിമല വിഷയത്തിൽ സി.പി.എമ്മിന്റേത് വഞ്ചനാപരമായ നിലപാടാണെന്നും രമേശ് പറഞ്ഞു. കേരളത്തിലെ സിപിഎമ്മിനും കേന്ദ്രത്തിലെ സി.പി.എമ്മിനും രണ്ടു നിലപാടാണോ എന്നും രമേശ് ചോദിച്ചു. കേരളത്തിലെ വിശ്വാസികളെ വിഡ്ഢികളാക്കാനാണോ സി.പി.എം ശ്രമിക്കുന്നത്. സി.പി.എമ്മന്റേത് ലീഗിന് വേണ്ടി യെച്ചൂരി ക്യാമ്പയിൻ നടത്താൻ പോകുന്നു. ലീഗ് വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന് യെച്ചൂരി ഉത്തരം പറയുന്നില്ലെന്നും രമേശ് പറഞ്ഞു.

പിണറായി കോഴക്കോട് ജില്ലയിൽ പ്രചാരണത്തിന് കൊടുവള്ളി തിരഞ്ഞെടുത്തത് എന്തിനാണ്. സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരൻ സ്ഥാനാർത്ഥി ആയതു കൊണ്ടാണോ മുഖ്യൻ കൊടുവള്ളിയിൽ പ്രചാരണത്തിന് ഇറങ്ങിയത്. അഖലേന്ത്യാ കോൺഗ്രസ് നേതൃത്വവുമായി സി.പി.എം ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ധർമടത്ത് ഇതുവരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താത്തതെന്നും രമേശ് കുറ്റപ്പെടുത്തി. കോ ലീ ബീ സഖ്യം ഉണ്ടായിരുന്നുവെന്നത് യാഥാർത്ഥ്യം ആയിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.