
ന്യൂഡൽഹി : മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്താൻ കഴിയില്ലെന്ന് സുുപ്രീംകോടതി. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനായിരുന്നു സുപ്രീംകോടതി രജിസ്ട്രിയുടെ മറുപടി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ എന്തൊക്കെ എന്നതായിരുന്നു ചോദ്യം. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ടതില്ലെന്നും സീൽ വെച്ച കവറിൽ സൂക്ഷിക്കാനും നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നു.
രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള പരാതിക്ക് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടാകാമെന്നായിരുന്ന് അന്വേഷണം നടത്തിയ ജസ്റ്റിസ് എ.കെ.പട്‌നായിക് സമിതിയുടെ കണ്ടെത്തൽ.. എന്നാൽ തുടര്‍ നടപടികളിലേക്ക് പോകാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു,