covid-

മുംബയ് : മഹാരാഷ്ട്രയിൽ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 25000 കടന്നു. 24 മണിക്കൂറിനിടെ 25,833 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 23,96,340 ആയി ഉയർന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

24 മണിക്കൂറിനിടെ 58 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 53,138 ആയി ഉയർന്നു. കഴിഞ്ഞ മണിക്കൂറുകളിൽ 12,764 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 21,75,565 ആയി ഉയർന്നു. നിലവിൽ 1,66,353 പേരാണ് ചികിത്സയിൽ കഴിയുന്നത്. മുംബയിൽ മാത്രം പുതുതായി 2877 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

നാഗ്പൂരിലും വൈറസ് വ്യാപനം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 3796 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തമിഴ്ട്ടിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 24 മണിക്കൂറിനിടെ 989 പേർക്കാണ് കോവിഡ് കണ്ടെത്തിയത്.