pinarayi-

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിയതോടെ സോഷ്യൽ മീഡിയയിലും സോഷ്യൽ മീഡിയയിലും സ്ഥാനാർത്ഥികളുടെ പ്രൊമോ വീഡിയോകളും പോസ്റ്ററുകളും വൈറലായിത്തുടങ്ങി.. സോഷ്യൽ മീഡിയാ പോരാട്ടത്തിനായി എല്ലാ മുന്നണികൾക്കും പ്രത്യേക സൈബർ വിഭാഗം തന്നെ രംഗത്തിറങ്ങിക്കഴിഞ്ഞു. ധർമ്മടത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോയാണ് ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാകുന്നത്. ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞ് വോട്ടർമാരെ അഭിസംബോധന ചെയ്യുന്ന പിണറായി വിജയന്റെ നരേഷനിലൂടെയാണ് വീഡിയോ പുരോഗമിക്കുന്നത്.

2016ന് മുമ്പ് അഴിമതിയുടെ ദുർഗന്ധം പേറിനിന്ന സംസ്ഥാനമായിരുന്നു കേരളമെന്നും ഇന്ന് ദേശീയ–അന്താരാഷ്ട്ര തലത്തിൽ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് അംഗീകരിച്ചതായും അദ്ദേഹം വീഡിയോയിൽ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ മറ്റുനേട്ടങ്ങളും വീഡിയോയിൽ അദ്ദേഹം പ്രതിപാദിക്കുന്നു.