
ഇരുവശവുമുള്ള ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുനീങ്ങുന്ന തന്നെ 'സഖാവേ... സഖാവേ...' എന്ന് വിളിച്ച കുഞ്ഞുപെൺകുട്ടിയെ നോക്കി അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്തെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ഹൃദയഹാരിയായ ഈ സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും നിരവധി പേർ അത് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രചാരണ വേദിയിലേക്ക് മുഖ്യമന്ത്രി നടന്നുപോകവേ, അരികിൽ, ആൾക്കൂട്ടത്തിലായി നിന്ന അമ്മയുടെ ഒക്കത്തിരുന്ന പെൺകുട്ടി ഓമനത്വമുള്ള ശബ്ദത്തിൽ 'സഖാവേ... സഖാവേ...' എന്ന് വിളിക്കുകയായിരുന്നു. ഇത് കേട്ട മുഖ്യമന്ത്രി കുഞ്ഞിന്റെ ഭാഗത്തേക്ക് നോക്കി ആദ്യം കൈവീശി കാണിച്ച ശേഷം കൈയ്യുയർത്തി, മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു. ശേഷം അദ്ദേഹം വേദിയിലേക്ക് നടന്നു നീങ്ങുന്നതും വീഡിയോയിൽ കാണാം. വീഡിയോ ചുവടെ.