mouth-sore

വേനൽക്കാലത്ത് സാധാരണയായി കണ്ടുവരുന്ന അസുഖമാണ് വായ്പ്പുണ്ണ്. ഉറക്കക്കുറവുള്ളവർക്ക് വായ്പ്പുണ്ണ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. വായ്പ്പുണ്ണിന് പ്രധാന കാരണം ദഹനം ശരിയായ രീതിയിൽ നടക്കാത്തതാണ്. മാനസിക പിരിമുറുക്കം,അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നത്, പല്ലുകളിൽ കമ്പിയിടുന്നതും വിറ്റാമിനുകളുടെ കുറവും വായ്പ്പുണ്ണിന് കാരണമാകാറുണ്ട്.

ഭക്ഷണരീതിയിലുള്ള വ്യതിയാനവും മറ്റൊരു കാരണമാണ്. വായ്‌പ്പുണ്ണുള്ളവർ മൃദുവായ ബ്രഷ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉപ്പുവെള്ളവും ബേക്കിംഗ് സോഡയും ഉപയോഗിച്ച് വ്രണം കഴുകുക. ഐസ് അല്ലെങ്കിൽ തണുത്ത വെള്ളം ഉപയോഗിക്കുക. തണുത്ത ഭക്ഷണം കൂടുതൽ കഴിക്കുക. മസാലയും അസിഡിറ്റിയുള്ള ഭക്ഷണവും പാനീയവും ഒഴിവാക്കുക ,ധാരാളം വെള്ളം കുടിക്കുക, ശരിയായി ഉറങ്ങുക എന്നതിലൂടെ വായ്പ്പുണ്ണ് അകറ്റാൻ സാധിക്കും. സ്ഥിരമായി വായ്‌പ്പുണ്ണ് വരുന്നത് പരിശോധിക്കേണ്ടതുണ്ട്.