
ചിറയിൻകീഴ്: വാമനപുരം നദിയിലേക്ക് കാർ മറിഞ്ഞ് രണ്ടു പേർ മരണപ്പെട്ടു. ചിറയിൻകീഴ് സ്വദേശികളായ ജ്യോതി ദത്ത് (55), മധു (58) എന്നിവരാണ് മരണപ്പെട്ടത്.
പുഴയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണം. ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.