covid

കാസർകോഡ്: കർണാടകം വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നാളെ മുതൽ കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തികടക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിട്ടുണ്ട്. സർട്ടിഫിക്കറ്റില്ലാത്തവരെ തടയാനാണ് അധികൃതർ നൽകിയിരിക്കുന്ന കർശന നിർദ്ദേശം. അതിർത്തിയിലെ പരിശോധന ഇന്നു മുതൽ തന്നെ കർശനമാക്കിട്ടുണ്ട്. കെ എസ് ആർ ടി സി ബസുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. എന്നാൽ ഇന്ന് യാത്രക്കാർക്ക് ഇളവുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ കർണാടകം അതിർത്തിയിലെ റോഡുകളിൽ ഗതാഗതം തടഞ്ഞത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റോഡുകൾ അടച്ചതിനാൽ ചികിത്സ ലഭിക്കാതെ നിരവധി പേരാണ് വടക്കൻ കേരളത്തിൽ മരിച്ചത്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ പേരിൽ അടുത്തിടെയും കർണാടകം നിയന്ത്രണം കർശനമാക്കിയിരുന്നു.