narendra-modi

ന്യൂഡൽഹി: ജമൈക്കയ്‌ക്കായി കൊവിഡ് വാക്‌സിൻ എത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഇന്ത്യയ്‌ക്കും നന്ദി അറിയിച്ച് വെസ്റ്റിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ൽ. ജമൈക്കയ്‌ക്ക് വാക്‌സിൻ എത്തിച്ച ഇന്ത്യയുടെ നടപടി അഭിനന്ദനാർഹമാണ്. അതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയോടും നന്ദി അറിയിക്കുന്നുവെന്നാണ് താരം പറയുന്നത്.

മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി പറയുന്ന ക്രിസ് ഗെയിലിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടത്. വാക്‌സിൻ വിഷയത്തിൽ അന്തർദേശീയത പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യ ഇതിനോടകം 25 രാജ്യങ്ങളിലേക്കാണ് വാക്‌സിൻ കയറ്റുമതി ചെയ്‌തത്.

Jamaican cricketer Chris Gayle thanks India for sending COVID19 vaccines to Jamaica

"PM Modi, the Government of India and the people of India, I want to thank you all for your donation of the vaccine to Jamaica. We appreciate it," he says pic.twitter.com/8iSa3yhYcs

— ANI (@ANI) March 19, 2021