
ബോളിവുഡിൽ നിന്ന് തുടങ്ങി ഹോളിവുഡോളം വളർന്ന താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയെന്ന് നിസംശയം പറയാം. താരത്തിന്റെ ഉറ്റ ബന്ധുവായ പരിണിതി ചോപ്ര സിനിമാരംഗത്ത് എത്തിയപ്പോൾ പ്രിയങ്കയോടുള്ള സ്നേഹം ഏറെക്കുറെ പരിണിതിയ്ക്കും പ്രേക്ഷകർ നൽകി. ആദ്യ സിനിമ ലേഡീസ് vs റിക്കി ബാളിൽ ടിംപലായി എത്തിയ പരിണിതിയെ ബോളിവുഡ് പ്രേക്ഷകർ നെഞ്ചിലേറ്റി. ഇവൾ പ്രിയങ്കയ്ക്ക് പിന്തുടർച്ചക്കാരിയെന്ന് പോലും ആരാധകർ പറഞ്ഞു.
ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയ വേഷങ്ങൾ ചെയ്തു പരിണിതി ബോളിവുഡ് മുൻ നിര നായികമാരുടെ നിരയിലേക്ക് വളരുകയായിരുന്നു. അഭിമുഖങ്ങളിൽ പരിണിതി തുറന്നു പറയുന്ന പലകാര്യങ്ങളും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോളിതാ നടിയുടെ രസകരമായ ഒരു സംഭാഷണം ഗോസിപ്പ് കോളങ്ങളിൽ വൈറലാണ്. തന്റെ ഡേറ്റിംഗിനെ (ആൺ സുഹൃത്തുമായി ചിലവഴിക്കുന്ന സമയം ) കുറിച്ചാണ് പരിണിതി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.
''ഡേറ്റിംഗിന് പോവുന്നതിനോടൊന്നും വലിയ വിശ്വാസമില്ല. ആൺ സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിക്കും. ഭക്ഷണം ഓർഡർ ചെയ്തു കഴിക്കും. ഒരുപാട് സംസാരിക്കും . സിനിമ കാണും. ഡാൻസ് ചെയ്യും. ഇതാണ് എന്റെ ഡേറ്റ്. ""കുസൃതി ചിരിയോടെയാണ് തന്റെ ഡേറ്റിംഗ് വിശേഷത്തെ കുറിച്ച് താരം പറഞ്ഞത്. തന്റെ ആദ്യ ചുംബനം പതിനെട്ടാം വയസിലായിരുന്നെന്നും താരം തുറന്നു പറഞ്ഞു. അതും വിവാഹിതനായ താരത്തെയാണ് ചുംബിച്ചതെന്ന വാർത്ത പ്രേക്ഷകരെ കൂടുതൽ ആകാംക്ഷയിലാക്കി. ആരാണ് ആ താരമെന്ന് പ്രേക്ഷകർ പരിണിതിയോട് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ചോദിച്ചുവെങ്കിലും അതിന് മറുപടി നല ്കാൻ താരം തയ്യാറായില്ല. അതോടൊപ്പം തനിക്ക് ക്രേസുള്ളയാളെ കുറിച്ച് താരം തുറന്നു പറഞ്ഞപ്പോൾ ആ താരത്തോടൊപ്പമായിരിക്കുമോ ആദ്യ ചുംബനം എന്ന നിലയിലും ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. ബോളിവുഡിലെ മുൻനിര നായകന്മാരിലൊരാളായ സെയ്ഫ് അലി ഖാനോടാണ് പരിണിതിയുടെ ഭ്രമം. എന്നാൽ കരീനയോട് ഇതേ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും താരവുമായി നല്ല സൗഹൃദം മാത്രമാണുള്ളതെന്നും പരിണിതി പറഞ്ഞു. വിവാഹിതനായ സെയ് ഫ് അലി ഖാനെ ഇഷ്ടമെന്ന് പറഞ്ഞാൽ അത് പ്രശ്നമാകുമോയെന്ന പേടി ഉള്ളിൽ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
ശരീര കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന താരമാണ് പരിണിതി . തന്റെ കോളേജ് കാലഘട്ടത്തിൽ ഓവർ വെയ് റ്റായിരുന്നുവെന്നും പിന്നീട് കൃത്യമായ വർക്കൗട്ട് ഫിറ്റ്നസും നോക്കിയതുകൊണ്ടാണ് ഇപ്പോഴുള്ള ശരീര ഭംഗിയിലേക്ക് താരം എത്തിയതെന്നും താരം പറഞ്ഞു.
താരത്തിന്റെ സന്ദീപ് ഓർ പിങ്കി ഫറാർ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.ചിത്രത്തിൽ സന്ദീപ് കൗറായി പരിണിതി മികച്ച പ്രകടനം കാഴ്ചവച്ചു. താരത്തിന്റെ ദ് ഗേൾ ഓൺ ദ് ട്രെയിൻ എന്ന ചിത്രത്തിലും പരിണിതിയുടെ പ്രകടനം പ്രശംസനീയമാണ്.പ്രശസ്ത ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ ബയോപ്പിക്കായ സൈനയാണ് പരിണിതിയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം.