lal

തിരുവനന്തപുരം: കഴക്കൂട്ടത്ത് ത്രികോണ മത്സരത്തിന്റെ സാദ്ധ്യത കാണുന്നില്ലെന്ന് യു ഡി എഫ് സ്ഥാനാർത്ഥി ഡോ എസ് എസ് ലാൽ. താനും എൽ ഡി എഫ് സ്ഥാനാർത്ഥി കടകംപളളി സുരേന്ദ്രനും തമ്മിലാണ് മത്സരം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി എം-ബി ജെ പി ഒത്തുകളി ഉളളതുകൊണ്ടാണ് ബി ജെ പി സ്ഥാനാർത്ഥി വൈകിയത്. പാർട്ടിയുടെ പൂർണ പിന്തുണയില്ലാതെ ഒരാൾക്ക് ജയിക്കാനാകില്ല. കഴക്കൂട്ടത്ത് ബി ജെ പി അണികൾ പലതട്ടിലാണെന്നും ലാൽ പറഞ്ഞു. ശബരിമല വിഷയം പ്രചാരണമാക്കിയത് കടകംപളളി തന്നെയാണ്. വികസന മുരടിപ്പ് മറച്ചുവയ്‌ക്കാനാണ് അദ്ദേഹം ശബരിമല ചർച്ചയാക്കിയതെന്നും ലാൽ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. വീഡിയോ കാണാം..