
സൗന്ദര്യവിദ്യകൾ സ്ത്രീകൾക്ക് മാത്രം മതിയോ.. പുരുഷനും വേണ്ടേയെന്ന് ചിന്തിക്കുന്നവരുണ്ടാകും. അവർക്ക് വേണ്ടിയുള്ളതാണ് ഈ കുറിപ്പ്. തേനും പുരുഷചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്ന പ്രകൃതിജന്യവസ്തുക്കളും ചേർത്ത് തയ്യാറാക്കിയ ക്രീമാണ് ഹണി ഫേഷ്യലിനായി ഉപയോഗിക്കുന്നത്. മുഖചർമ്മത്തിൽ പെട്ടെന്ന് അലിഞ്ഞു ചേരുന്ന ഔഷധഗുണമുള്ള ഒന്നാന്തരം ക്രീമാണ് നവ്യഹണി ഫേഷ്യൽക്രീം. ഇത് ഉപയോഗിച്ചുള്ള ഫേഷ്യൽ പുരുഷന്മാരുടെ മുഖശോഭ വർദ്ധിപ്പിക്കാനും അത് നിലനിറുത്താനും സഹായിക്കും.
സൂര്യതാപമേറ്റ് മുഖം മുഴുവൻ കരുവാളിച്ചവർക്കും നിത്യവും ഷേവ് ചെയ്ത് ബ്ലേഡ് അലർജിമൂലം ചർമ്മം ഫംഗസ് പിടിച്ചവർക്കും മുഖക്കുരു ബാധിച്ചിട്ടുള്ള ടീനേജ് പ്രായക്കാർക്കും വിവാഹിതരാകാൻ പോകുന്ന വരന്മാർക്കും, മദ്യപാനവും പുകവലിയും മൂലം മുഖത്തുണ്ടാകുന്ന നിറവ്യത്യാസവും ചുളിവും ഉള്ളവർക്കും നവ്യഹണിഫേഷ്യൽ കൊണ്ട് കരുവാളിപ്പും നിറവ്യത്യാസവും മാറ്റി ചുവന്നു തുടുത്ത കവിൾത്തടങ്ങൾക്ക് ഉടമയാകാം. ടീനേജ് പ്രായക്കാർ മുതൽ പ്രായമായ ഏത് സ്കിൻ ടൈപ്പുള്ളവർക്കും പാർശ്വഫലമില്ലാതെ ഈ ഫേഷ്യൽ ചെയ്യാവുന്നതാണ്. പുരുഷസൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് നവ്യഫേഷ്യൽ.
പ്രായാധിക്യം മൂലം ചർമ്മം ചുളിയുന്നു. ത്വക്കിനടിയിലുള്ള കൊഴുപ്പ് സംഭരണം കുറയുന്നതും എണ്ണമയം നൽകുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം മന്ദീഭവിക്കുന്നതും ചർമ്മം ചുളിയാൻ കാരണമാണ്. നവ്യഹണി ഫേഷ്യൽ ചെയ്യുന്നത് ചർമ്മം ചുളിയൽ ഗണ്യമായി തടയുന്നു. മുഖചർമ്മത്തിലെ മസാജ് കൊണ്ട് മുഖത്തിന് തിളക്കം വർദ്ധിക്കുകയും മുഖത്തെ രക്തചംക്രമണം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, കഴുത്ത്, തോൾ, മുഖം എന്നീ ഭാഗങ്ങളിലുള്ള വലിച്ചിൽ മാറ്റുകയും ചെയ്യുന്നു.
നവ്യഹണി ഫേഷ്യലിന് ഉപയോഗിക്കുന്ന ലേപനകൂട്ട് മസാജിംഗിലൂടെ ത്വക്കിനടിയിലേക്ക് കടന്നു മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ചേരുവകളുടെ പ്രവർത്തനം മുഖത്തിന് തിളക്കവും സ്നിഗിദ്ധതയും പ്രസന്നതയും നൽകുന്നു.
അടിസ്ഥാനപരമായി പറഞ്ഞാൽ ഈ പ്രക്രിയ മൂന്നുവിധമാണ്.
1. ഇത് ചർമ്മത്തിലെ അഴുക്കുകൾ വലിച്ചെടുക്കുന്നു. അതോടൊപ്പം കരിമുഖം, കരിമംഗല്യം, മുഖക്കുരു മുതലായവയുടെ വളർച്ചയെ തടയുന്നു.
2. ഇത്തരം പാക്കിലൂടെ ചർമ്മപോഷണത്തിനാവശ്യമായ ജീവകങ്ങൾ, ധാതുക്കൾ മുതലായവയെ പ്രദാനം ചെയ്യുന്നു. ചർമ്മത്തിന് ശുദ്ധീകരണം നൽകി പാടുകൾ മാറ്റി സുഖപ്പെടുത്തുന്നു. മുഖത്തിന് സ്വാഭാവികമായ നിറവും നൽകുന്നു.
3. ഈ പാക്ക് ചർമ്മത്തിൽ ആഴ്ന്നിറങ്ങി ചർമ്മപാളിയുടെ വളർച്ചയെ പുനരുജ്ജീവിപ്പിക്കുന്നു.
നവ്യഹണിഫേഷ്യൽ ചേരുവകൾ ചർമ്മത്തിലെ മാലിന്യങ്ങളെ പെട്ടെന്ന് ആഗിരണം ചെയ്യുന്നു. വിഷവസ്തുക്കളെ തടഞ്ഞ് ചർമത്തിലേക്ക് ധാതുക്കൾ, ഇരുമ്പ്, മഗ്നീഷ്യം, കാത്സ്യം മുതലായവ പ്രദാനം ചെയ്യുന്നു. ഇതിൽ ലയിപ്പിച്ചിട്ടുള്ള പ്രകൃതിദത്തമായ തേൻ ചർമ്മത്തിലെ പ്രായാധിക്യത്തെ തടയുന്നു.
ഈ പാക്ക് എത്രനേരം വേണമെങ്കിലും മുഖത്തണിയാം. അത്രയ്ക്കും ഗുണം ലഭിക്കും. തേനാണ് പാക്കിന്റെ സവിശേഷത. അതിപുരാതനം കാലം മുതൽക്കേ റോമിലെ യുദ്ധവീരന്മാർക്ക് ആത്മവിശ്വാസം പകർന്നുനൽകിയിരുന്നത് തേൻ ഉപയോഗിച്ചുള്ള മുഖസൗന്ദര്യസംരക്ഷണമായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.