us-china

വാഷിംഗ്ടൺ: ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആദ്യമായി യു.എസ് - ചൈന അധികൃതർ നടത്തിയ ചർച്ചയിൽ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ചൈന. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്കയുടെ അനാവശ്യ ഇടപെടലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചൈനീസ് നയതന്ത്രജ്ഞൻ യാങ് ജേയ്ചി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശീത യുദ്ധം അവസാനിപ്പിക്കണമെന്നും യു.എസിന്റെ ശക്തിയും സ്വാധീനവും ചൈനയ്ക്ക് മേൽ പ്രയോഗിക്കാൻ ശ്രമിക്കേണ്ടെന്നും യാങ് പറഞ്ഞു. എന്നാൽ ആഗോള സുസ്ഥിരിത നില നിറുത്തുന്ന നിയമങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ് ചൈനയുടേതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ തിരിച്ചടിച്ചു. ഉയ്ഘൂർ മുസ്ലീം വംശഹത്യ, ഹോങ്കോംഗ് - തായ്‌വാൻ വിഷയങ്ങൾ , യു.എസിനെതിരെയുള്ള സൈബർ ആക്രമണം എന്നിവ യു.എസ് ചർച്ച ചെയ്യുമെന്നും ബ്ലിങ്കൺ വ്യക്തമാക്കി.