
ജഗദീഷും ശ്രേയ രമേശും താരനിരയിൽ
ജഗദീഷ്, ശ്രേയ രമേശ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന തട്ടുകട മുതൽ സെമിത്തേരി വരെ സിറാജ് ഫാന്റസി രചനയും സംവിധാനവും നിർവഹിക്കുന്നു. ജെൻസൻ ആലപ്പാട്, വി. കെ ബൈജു, സുനിൽ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റ്യൻ, ബിന്ദു, ലിബ ചെറിയാൻ, ശില്പ എന്നിവരാണ് മറ്റു താരങ്ങൾ. ഒാൺലൈൻ മുവീസിന്റെ ബാനറിൽ ഷമീർ അലി കെ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് തിരൂർ നിർവഹിക്കുന്നു. ഷഫീക്ക് റഹ്മാൻ, പ്രവീർ ചമ്രവട്ടം എന്നിവരുടേതാണ് ഗാനങ്ങൾ.വിജയ് യേശുദാസ്, അഫ്സൽ, നജിം അർഷാദ്, പ്രദീപ് പള്ളൂരുത്തി , സിയ ഉൽഹക്ക് , സുഹൈബ് ജെറിൻ എന്നിവരാണ് ഗായകർ.