
സൂര്യ 40ൽ നായിക പ്രിയങ്ക അരുൾദാസ്
കോവിഡ് വിമുക്തനായി നടൻ സൂര്യ വീണ്ടും അഭിനയിച്ചു തുടങ്ങി. സൂര്യയും സംവിധായകൻ പാണ്ഡിരാജും ഒരുമിക്കുന്ന സൂര്യ 40 എന്ന സിനിമ സൺ പിക് ചേഴ്സാണ് നിർമിക്കുന്നത്. അഞ്ചു ഗെറ്റപ്പിലാണ് ചിത്രത്തിൽ സൂര്യ എത്തുക. പ്രിയങ്ക അരുൾദാസാണ് നായിക. വിനയ്, സത്യരാജ്, രാജ് കിരൺ എന്നിവരാണ് മറ്റു താരങ്ങൾ. രത്ന വേലുവാണ് ഛായാഗ്രാഹണം. സംഗീതം ഡി ഇമ്മാൻ. ഈ ചിത്രത്തിനുശേഷം വെട്രിമാരൻ സിനിമയായ വാടിവാസലിലാണ് സൂര്യ അഭിനയിക്കുക. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയാണ് വാടിവാസൽ.അതേസമയം സുരറ്റൈ പോട്രാണ് ഒടുവിൽ എത്തിയ സൂര്യ ചിത്രം.ഒടിടി പ്ളാറ്റ് ഫോമിൽ റിലീസ് ചെയ്ത ചിത്രത്തിൽ അപർണ ബാലമുരളിയായിരുന്നു നായിക.