
താൻ ഗാർഹിക പീഡനത്തിന് ഇരയായിട്ടുണ്ടന്ന് വെളിപ്പെടുത്തി ഹോളിവുഡ് സൂപ്പർ നായിക ആഞ്ചലീന ജോളി. നടനും മുൻ ഭർത്താവുമായ ബ്രാഡ് പിറ്റിനെതിരെയാണ് 45കാരിയായ ആഞ്ജലീനയുടെ ആരോപണം.ബ്രാഡ് പിറ്റിനെതിരെയുള്ള തെളിവുകൾ ആഞ്ജലീന ജോളി കോടതിയിൽ സമർപ്പിച്ചുവെന്നും നടി വ്യക്തമാക്കി. നടന്റെ അക്രമ സ്വഭാവത്തെക്കുറിച്ച് ഇവരുടെ മക്കൾ മൊഴി നൽകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. 2004 ൽ മിസ്റ്റർ ആന്റ് മിസ്സിസ് സ്മിത്തിന്റെ സെറ്റിൽ വെച്ച് ബ്രാഡ് പിറ്റും ആഞ്ജലീനയും ഡേറ്റിംഗ് ആരംഭിച്ചു. 2014 ൽ ഇരുവരും വിവാഹം ചെയ്തു. രണ്ടുവർഷത്തെ വിവാഹത്തിന് ശേഷം 2016 സെപ്തംബറിൽ ഇവർ വേർപിരിഞ്ഞു. 2019 ഏപ്രിലിൽ നിയമപരമായി അവിവാഹിതരായി പ്രഖ്യാപിക്കപ്പെട്ടു. ഇരുവരുടെയും അഭിഭാഷകർ വിഭജിച്ച വിധി ആവശ്യപ്പെട്ടതിനെ തുടർന്ന്, അതായത് വിവാഹിതരായ രണ്ട് പേരെ അവിവാഹിതരായി പ്രഖ്യാപിക്കാം, അതേസമയം ധനകാര്യവും കുട്ടികളുടെ കസ്റ്റഡി ഉൾപ്പെടെയുള്ള മറ്റ് പ്രശ്നങ്ങളും അവശേഷിക്കുന്നു. പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങളാണ് ഇവരുടെ പിളർപ്പിന് കാരണമെന്ന് നടി ചൂണ്ടിക്കാട്ടിയിരുന്നു.
നിർമാതാവും നടനുമായ ബ്രാഡ് പിറ്റ് നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് .തെൽമ & ലൂയിസ്, ഇന്റർവ്യു വിത് ദ വാമ്പയർ, സെവൻ , 12 മങ്കീസ് ,മണിബോൾ ,ഫൈറ്റ് ക്ലബ്, ഓഷ്യൻസ് ഇലവൻ, ബേൺ ആഫ്റ്റർ റീഡിംഗ്, ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ തുടങ്ങിയവയാണ് ബ്രാഡ് പിറ്റിന്റെ പ്രധാന ചിത്രങ്ങൾ. ജെന്നിഫർ ആനിസ്റ്റണുമായുള്ള വിവാഹജീവിതത്തിനും ശേഷമാണ് 2005ൽ പിറ്റ് ആഞ്ചലീന ജോളിയെ വിവാഹം ചെയ്തത്. ജോളിയുമായുള്ള വിവാഹത്തിനുശേഷം പിറ്റ് പല സമൂഹസേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.