-naked-statue

ടെൽഅവീവ്: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലെ ഹബീമ ചത്വരത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നഗ്ന വെങ്കല പ്രതിമ സ്ഥാപിച്ച് അ‌ജ്ഞാതർ. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അധികൃതർ രംഗത്തെത്തിയിരുന്നു. പിന്നീട് മുനിസിപ്പൽ അധികൃതരെത്തി പ്രതിമ എടുത്തുമാറ്റുകയായിരുന്നു. പ്രതിമയ്ക്ക് സമീപത്ത് നിന്ന് ഇസ്രയേലി നായകൻ എന്നെഴുതിയ ഒരു ബോർഡ് കണ്ടെത്തിയിരുന്നു. നെതന്യാഹുവിന്റെ മുഖസാദൃശ്യമുള്ള പ്രതിമയ്ക്ക് അഞ്ചടി ഉയരവും ആറ് ടൺ ഭാരവുമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പ്രതിമ നിർമ്മിച്ചയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇസ്രയേലിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തകൃതിയായി നടക്കുന്നതിനിടെയാണ് പ്രതിമ കണ്ടെത്തിയിരിക്കുന്നത്. നെതന്യാഹുവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് റിപ്പോർട്ട്. 23നാണ് തിരഞ്ഞെടുപ്പ്