sradha

നടിയായും മോഡലായും ഗായികയായും സൗത്ത് ഇന്ത്യൻ സിനിമ ആസ്വാദകർ നെഞ്ചിലേറ്റിയ താരമാണ് ശ്രദ്ധ ദാസ്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തരംഗം സൃഷ് ടിക്കാറുണ്ട്. ഹിന്ദി ,കന്നഡ ,തെലുങ്ക് ,ബംഗാളി തുടങ്ങിയ ഭാഷകളിൽ നിരവധി കഥാപാത്രങ്ങൾ ചെയ്ത താരം ഇപ്പോൾ സാരിയിലുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് കൂടുതലായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. സിദ്ധു ഫ്രം സിക്കകുളം എന്ന ചിത്രത്തിൽ അഭിനയിച്ചാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. ഡ്രാക്കുള 2012 എന്ന ചിത്രത്തിലൂടെ താരം മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഹിന്ദിയിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്.