
തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് 2 (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 445/16) തസ്തികയിലേക്ക് 24, 25 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിലെ മൾട്ടിപർപ്പസ് ഹാളിൽ പ്രമാണപരിശോധന നടത്തും.
തപാൽ ലൈഫ് ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ
തൊഴിലധിഷ്ഠിത ഡിഗ്രി ഡിപ്ലോമധാരികൾക്കും
തിരുവനന്തപുരം: തപാൽ ലൈഫ് ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ഇനി മുതൽ തൊഴിലധിഷ്ഠിത ഡിഗ്രി ഡിപ്ലോമധാരികൾക്കും ലഭ്യമാകും. ആദ്യ കാലത്ത് തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, സർവകലാശാലകൾ, സൈനിക അർദ്ധ സൈനിക വിഭാഗത്തിലെ ജീവനക്കാർ, ഡോക്ടർമാർ, എൻജിനിയർമാർ എന്നിവർക്ക് മാത്രമേ പദ്ധതിയിൽ ചേരാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ, പദ്ധതി കൂടുതൽ ജനകീയമാക്കാനാണ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ഡിഗ്രി ഡിപ്ളോമധാരികൾക്കും ഇതിൽ ചേരാനുള്ള മാർഗനിർദ്ദേശം പുറത്തിറക്കിയത്. കുറഞ്ഞ പ്രീമിയം നിരക്ക്, കൂടിയ ബോണസ് നിരക്ക് തുടങ്ങിയ സവിശേഷതകളടങ്ങിയതാണ് തപാൽ ലൈഫ് ഇൻഷ്വറൻസ്. വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസിലോ www.indiapost.gov.in ലോ ബന്ധപ്പെടണം.