
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (സി.ആർ.)/സി.ബി.സി.എസ്.എസ്. - ബി.എ./ബി.എസ്.സി./ബി.കോം. (2018 അഡ്മിഷൻ - റഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 15 മുതൽ ആരംഭിക്കും. ആറാം സെമസ്റ്ററിന്റെ പ്രോജക്ട് റിപ്പോർട്ടുകൾ ഏപ്രിൽ 30 ന് മുമ്പായി അതതു കോളേജുകളിൽ സമർപ്പിക്കണം.
നാലാം സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ റഗുലർ പരീക്ഷകൾ ഏപ്രിൽ 15 മുതൽ ആരംഭിക്കും. പ്രോജക്ട്/ഡിസർട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26.
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി./ബി.കോം.എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി. പരീക്ഷയുടെ പേപ്പർ അഞ്ച് ലാ ഒഫ് കോൺട്രാക്ട് പരീക്ഷ ഏപ്രിൽ 9 ലേക്ക് മാറ്റി. പരീക്ഷാസമയം രാവിലെ 9.30 മുതൽ 12.30 വരെ.
പരീക്ഷാഫലം
എം.ടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്ടോഇലക്ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) 2018 - 2020 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ യൂണി വാർത്തകൾ
പ്രവേശന പരീക്ഷാഫലം
അറബിക്, ബോട്ടണി, ഫിലോസഫി, ട്രാവൽ ആൻഡ് ടൂറിസം വിഷയങ്ങളുടെ പി എച്ച്.ഡി പ്രവേശന പരീക്ഷാഫലം വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷ
അഞ്ചാം സെമസ്റ്റർ ബിഎസ് സി മാത്തമാറ്റിക്സ് (ഓണേഴ്സ്) ഡിഗ്രി പ്രായോഗിക പരീക്ഷ 24ന് ഗവ. ബ്രണ്ണൻ കോളജ്, തലശേരി സെന്ററിൽ നടത്തും.
പ്രായോഗിക പരീക്ഷ
അഞ്ച് ,മൂന്ന് സെമസ്റ്റർ ബി.എ മ്യൂസിക് പ്രായോഗിക പരീക്ഷകൾ 22,23,24,തീയതികളിൽ രാവിലെ 9 മുതൽ പിലാത്തറ ലാസ്യ കോളേജ് ഒഫ് ഫൈൻ ആർട്സിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പുനർ മൂല്യനിർണയഫലം വെബ്സൈറ്റിൽ. പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും. മാർക്ക്/ ഗ്രേഡ് മാറ്റമുള്ള പക്ഷം റഗുലർ വിദ്യാർത്ഥികൾ ഒഴികെ മറ്റുള്ളവർ റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം.
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ എൽ എൽ.ബി. യൂണിറ്ററി റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, മൂല്യനിർണയം എന്നിവയ്ക്ക് 31 വരെ അപേക്ഷിക്കാം.
പരീക്ഷ
മൂന്നാം സെമസ്റ്റർ എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എം.എസ് സി, എം.കോം, എം.ടി.എച്ച്.എം, എം.ടി.ടി.എം , എം.ബി.ഇ , എം.എസ്.ഡബ്ല്യു റഗലുർ പരീക്ഷ (സി.സി.എസ്.എസ്) ഏപ്രിൽ ഒമ്പതിന് ആരംഭിക്കും.
ഇസ്ലാമിക് ഹെൽത്ത് കെയർ പ്രോഗ്രാം
സർവകലാശാല ഇസ്ലാമിക് ചെയറിന്റെ ഒരുവർഷ ഹെൽത്ത് കെയർ ഇൻ ഇസ്ലാം പ്രോഗ്രാമിന്റെ മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ് ഏപ്രിൽ 10ന് ആരംഭിക്കും. ഫോൺ: 8606179456, 8113815263.