
റിയാദ്: ഉംറ നിർവഹിക്കാനുള്ള പ്രായപരിധിയിൽ ഇളവ് നൽകി സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം. പതിനെട്ട് മുതൽ എഴുപത് വരെ പ്രായമുള്ള ആഭ്യന്തര തീർത്ഥാടകർക്കാണ് അനുമതി നൽകിയത്.
തീർത്ഥാടനത്തിനായി ഏർപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ വഴി അനുമതി നേടിയവർക്ക് മാത്രമായിരിക്കും ഉംറയ്ക്ക് അനുമതി നൽകുക.കൊവിഡ് മൂലമാണ് ഉംറയ്ക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.