
വടകര: ദിവസങ്ങൾക്ക് മുമ്പ് തിരുവള്ളൂരിലെ ചാനിയംകടവിൽ മകനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ മാതാവ് പേരാമ്പ്ര കല്ലോട് പാവട്ട് വയലിൽ ഹിമയെ (27 ) വടകര പൊലിസ് അറസ്റ്റ് ചെയ്തു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.പേരാമ്പ്ര മരുതേരി കൊല്ലിയിൽ പ്രവീണിന്റെ ഭാര്യയാണ് ഹിമ.
ഹിമയുടെ മൂന്നര വയസുകാരനായ മകൻ ആദവിനെ പുഴയിലേക്ക് എറിഞ്ഞശേഷം ഒൻപത് മാസം പ്രായമുള്ള ശ്രീദേവിനെ ചേർത്ത് പിടിച്ച് ഹിമയും പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ മൂവരെയും കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദവ് പിന്നീട് മരണത്തിന് കീഴടങ്ങി..