lion

കൊൽക്കത്ത: മദ്യപിച്ച് മദോന്മത്തനായ ഗൗതം ഗുച്ഛായിത്ത് (40) വീടിന്റെ മതിലാണെന്നോർത്ത് ചാടിക്കടന്നത് മൃഗശാലയിലെ സിംഹക്കൂടിന്റെ മതിൽ. മുന്നിൽ സിംഹത്തെ കണ്ടപ്പോഴാണ് പണി പാളിയെത്ത് ഗൗതത്തിന് മനസിലായത്. 'രക്ഷിക്കണേ' എന്ന നിലവിളി കേട്ട് മൃഗശാല ജീവനക്കാർ ഓടിയെത്തുമ്പോഴേക്കും സിംഹം ഗൗതത്തിന്റെ മേലേക്ക് ചാടി വീണിരുന്നു. ഗുരുതര പരിക്കേറ്റ ഗൗതത്തെ പിന്നീട് കൂടിന് വെളിയിലെത്തിച്ച് ആശുപത്രിയിലാക്കി.

കൊൽക്കത്ത അലിപോരെ മൃഗശാലയിലാണ് സംഭവം.

മദ്യപിച്ച് മൃഗശാലയിലെത്തിയ ഇയാൾ മതിലിന് മുകളിലൂടെ ചാടിക്കടന്ന് സിംഹത്തിന്റെ കൂടിന് സമീപം എത്തുകയായിരുന്നുവെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.

ജീവനക്കാർ ഇയാളെ കൂട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതിന് മുമ്പ് സിംഹം ആക്രമിക്കുകയായിരന്നു. തോളിനും കഴുത്തിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ തിരുവനന്തപുരം മൃഗശാലയിലും സമാനമായ സംഭവം ഉണ്ടായിരന്നു. സിംഹത്തിന്റെ കൂടിന് സമീപത്തേക്ക് എത്തിയയാളെ ജീവനക്കാർ ഇടപെട്ട് രക്ഷിച്ചതിനാൽ അന്ന് വലിയ അപകടം ഒഴിവായിരുന്നു.