
മ്യൂണിക്ക്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ക്വർട്ടർ ഫൈനൽ ഷെഡ്യൂളായി.നിലവിലെ ചാമ്പ്യൻമാരായ ബയേൺമ്യൂണിക്കിന് ഫ്രഞ്ച് സൂപ്പർ ക്ലബായ പി.എസ്.ജിയാണ് ക്വാർട്ടറിലെ എതിരാളികൾ. 13 തവണ കിരീടം നേടിയിട്ടുള്ള റയൽ മാഡ്രിഡും ആറ് വട്ടം ചാമ്പ്യൻമാരായിട്ടുള്ള ലിവർപൂളും ഏറ്റുമുട്ടും. കന്നിക്കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ബൊറൂഷ്യ ഡോർട്ട്മുണ്ടാണ് എതിരാളികൾ. ചെൽസിയും പോർച്ചുഗീസ് വമ്പൻമാരായ എഫ്.സി പോർട്ടോയുമാണ് മറ്റൊരു മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഏപ്രിൽ 6, 13 തിയതികളിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുന്നത്.