
കിംഗ്സ്റ്റൺ : ജമൈക്കയിലേക്ക് കൊവിഡ് വാക്സിൻ എത്തിച്ച ഇന്ത്യൻ ഗവൺമെന്റിനും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് വെസ്റ്റിൻഡീസ് സൂപ്പർ ക്രിക്കറ്റർ ക്രിസ് ഗെയ്ൽ. 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ഗെയ്ലിന്റെ നന്ദി പ്രകാശനം.
ഞങ്ങൾക്ക് വാക്സിൻ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ ഗവൺമെന്റിനോടും ജനങ്ങളോടും നന്ദിയറിയിക്കുന്നു. ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുന്നു- ജമൈക്കൻ സ്വദേശിയായ ഗെയ്ൽ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. 50000 ഡോസ് വാക്സിനാണ് ഇന്ത്യ ജമൈക്കയിലേക്ക് അയച്ചത്.
ജമൈക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആർ മസാകുയിയെ ഗെയ്ൽ നേരിട്ട് ചെന്ന് കണ്ട് നന്ദി അറിയിച്ചിരുന്നു. മറ്റൊരു വിൻഡീസ് താരം ആന്ദ്രേ റസ്സലും ഇന്ത്യയ്ത്ത് നന്ദി അറിയിച്ചുള്ള വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.