
പട്യാല : ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സിന്റെ അവസാന ദിവസം വനിതകളുടെ ഡിസ്ക്സ് ത്രോയിൽ കമൽപ്രീത് കൗർ ദേശീയ റെക്കാഡ് തിളക്കത്തിൽ ഒളിമ്പിക്സിന് യോഗ്യത നേടി.65.06 മീറ്റർ ദൂരത്തേക്ക് ഡിസ്ക് പായിച്ചാണ് 25 കാരിയായ കമൽപ്രീത് ദേശീയ റെക്കാഡ് തന്റെ പേരിലാക്കിയത്.63.5 ആണ് ഒളിമ്പിക്സ് യോഗ്യതാ മാർക്ക്. 2019ലും ഫെഡറേഷൻ കപ്പിൽ ഈ ഇനത്തിൽ കമൽപ്രീത് സ്വർണം നേടിയിരുന്നു.വനിതകളുടെ 200 മീറ്റർ സൂപ്പർ സ്പ്രിന്റർ ഹിമാദാസ് സ്വർണം നേടി.