europa

മിലാൻ: യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ ഇന്റർ മിലാനെ രണ്ടാം പാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി മാഞ്ചസ്റ്രർ യുണൈറ്രഡ് ക്വാർട്ടറിൽ കടന്നു. യുണൈറ്റഡിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദം 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു. എവേ ഗോളിന്റെ പിൻബലത്തിൽക്കൂടിയാണ് യുണൈറ്രഡിന്റെ വിജയം.

ഇരുപാദങ്ങളിലുമായി 2-1നാണ് യുണൈറ്റഡ് ക്വാർട്ടർ ഉറപ്പിച്ചത്. മിലാന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ പോഗ്‌ബയാണ് യുണൈറ്രഡിന്റെ വിജയ ഗോൾ നേടിയത്. ഗ്രനാഡയാണ് ക്വാർട്ടറിൽ അവരുടെ എതിരാളികൾ. ആഴ്സനൽ ഒളിമ്പിയാക്കോസിനെ വീഴ്ത്തിയാണ് ക്വാർട്ടർ ഉറപ്പിച്ചത്. ടോട്ടൻഹാം ഹോ‌ട്ട്‌സ്പർ ഡൈനാമോ സാഗ്രബിനോട് തോറ്രു പുറത്തായി.