gold

തിരുവനന്തപുരം: തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്ന് രണ്ട് കിലോ സ്വർണം ഡി.ആർ.ഐ (ഡയറക്ട്രേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ്) പിടികൂടി. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി ആരിഫിനെ അറസ്റ്റ് ചെയ്തു. ഷാർജയിൽ നിന്നും ആരിഫ് കൊണ്ടുവന്ന കാർഗോയിൽ നിന്നാണ് സ്വർണം പിടികൂടിയത്.അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം കസ്റ്റംസ് പിടികൂടി.