ldf-udf

തിരുവനന്തപുരം: നെയ്യാറ്റിൻകര ധനുവച്ചപുരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ സംഘർഷം. സംഘർഷത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കാനുളള യു.ഡി.എഫ് പ്രവർത്തകരുടെ ശ്രമം പൊലിസ് തടഞ്ഞത് വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമായി. സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പൊലിസ് അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചു. സംഘർഷത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയനും ബൂത്ത് പ്രസി‍ഡന്‍റ് പത്മകുമാറിനും പരിക്കേറ്റു.