
വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടും മധുവിധുവിന് പോകാൻ പോലും ഭാര്യ സമ്മതിക്കാതിരുന്നത് യാത്ര ചെയ്യാനുള്ള മടി കൊണ്ടാണെന്നാണ് യുവാവ് കരുതിയത്.. എന്നാൽ ഭർത്താവ് മുറിയിൽ കയറുമ്പോൾ പോലും യുവതി എഴുന്നേറ്റു മാറുകയായിരുന്നു പതിവ്. ഭർത്താവിന്റെ അരികിലേക്ക് വരാൻ പോലും യുവതി വിസമ്മതിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിനോടുള്ള പേടി കൊണ്ടാണ് യുവതി അകൽച്ച പ്രകടിപ്പിച്ചിരുന്നത് എന്നാണ് ഭർത്താവ് കരുതിയിരുന്നത്..
ഉത്തർപ്രദേശിലെ മുസാഫർനഗർ എന്ന സ്ഥലത്താണ് സംഭവം...വിവാഹം കഴിഞ്ഞ രണ്ടാം നാൾ മുതൽ യുവതി അകൽച്ച പ്രകടിപ്പിക്കാൻ ആരംഭിച്ചിരുന്നു..
പക്ഷെ മാസങ്ങൾ പിന്നിട്ടിട്ടും കാര്യങ്ങൾക്കു മാറ്റമൊന്നുമുണ്ടായില്ല. ഇതിനെത്തുടർന്ന് ഭാര്യയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം യുവാവ് മനസിലാക്കിയത്. വൈദ്യപരിശോധനയിൽ യുവതി ട്രാൻസ്‌ജെൻഡർ ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം മറച്ചുവച്ചായിരുന്നു ഭാര്യവീട്ടുകാർ വിവാഹം നടത്തിയത്. സത്യം പുറത്തുവന്നപ്പോൾ യുവാവിനെതിരെ കേസ് കൊടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തു.. ഇതിന് പിന്നാലെ യുവാവ് കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു. യുവതിയും പൊലീസിൽ പരാതി നൽകി.
യുവാവിന്റെ ബന്ധുക്കളും പൊലീസിനെ കാര്യങ്ങൾ അറിയിച്ചതോടെ വഞ്ചനാകുറ്റത്തിന് യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു,