ca-kurian

ഇടുക്കി: മുതിർന്ന സി പി ഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി എ കുര്യൻ(88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മൂന്ന് തവണ പീരുമേട് എം എൽ എയായിരുന്നു.എ ഐ ടി യു സിയുടെ അമരക്കാരനായിരുന്നു.തോട്ടം മേഖലയും മൂന്നാറും കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.

1977, 1980, 1996 വര്‍ഷങ്ങളിലാണ് പീരുമേടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1996ല്‍ ഡെപ്യൂട്ടി സ്പീക്കറായി. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.