
തൃശൂർ: പിണറായി സർക്കാരിനെ പ്രശംസിച്ച് അനിൽ അക്കര. വികസന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും വികസനത്തിൽ സഹായിച്ചിട്ടുണ്ടെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു.
അതേസമയം വികസന വിരോധിയാണെന്ന സിപിഎമ്മിന്റെ വിമർശനം നിഷേധിച്ച അനിൽ അക്കര, വിഎസ് തനിക്ക് പുരസ്‌കാരം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിയിൽ താൻ ആരുടെയും വീട് മുടക്കിയിട്ടില്ലെന്നും, തനിക്കെതിരെയുള്ള ആരോപണം തെളിയിച്ചാൽ സ്വന്തം കിടപ്പാടം വിട്ടുനൽകാൻ തയ്യാറാണെന്നും അനിൽ അക്കര പറഞ്ഞു.ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.