twenty-twenty

എറണാകുളം: ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി 20യിൽ ചേർന്നു. ഇന്നു രാവിലെ കൊച്ചിയിൽ നടന്ന ഭാരവാഹി പ്രഖ്യാപനയോഗത്തിലാണ് പാർട്ടിയിൽ ചേർന്നതായി വർഗീസ് ജോർജ് പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ഉമ്മന്റെ ഭർത്താവാണ് വർഗീസ് ജോർജ്.

പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് പാർട്ടി അംഗത്വം നൽകിയത്. പാർട്ടിയുടെ ഉപദേശകസമിതി അംഗമായും സെക്രട്ടറിയായും വർഗീസ് ജോർജ് പ്രവർത്തിക്കും. നടൻ ലാലും ട്വന്റി 20 യിൽ ചേർന്നു. അംഗത്വമെടുത്തതായി അദ്ദേഹം പാർട്ടി ഭാരവാഹികൾ നടത്തിയ വാർത്താ സമ്മേളനത്തിൽ വീഡിയോ സന്ദേശം വഴി അറിയിച്ചു.

ലാലിനെ ഉപദേശകസമിതി അംഗമാക്കുന്നുവെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് പ്രഖ്യാപിച്ചു. ലാലിന്റെ മകളുടെ ഭർത്താവ് അലൻ ആന്റണിയും പാർട്ടിയിൽ ചേർന്നു . അലൻ ആന്റണിയെ യൂത്ത് വിങ് പ്രസിഡന്റാക്കാനാണ് പാർട്ടി തിരുമാനിച്ചിരിക്കുന്നത്.