
കണ്ണൂർ: അഴീക്കോട് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു. പത്രിക തളളണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് നൽകിയ പരാതി തളളിക്കൊണ്ടാണ് വരണാധികാരിയുടെ തീരുമാനം. ഷാജിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു കെ വി സുമേഷിന് വേണ്ടി എൽ ഡി എഫ് പരാതി നൽകിയത്.
ജനപ്രാതിനിധ്യ നിയമപ്രകാരം ഷാജി അയോഗ്യനല്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചത്. ആറ് വർഷത്തേയ്‌ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് ഇത്. വർഗീയത പറഞ്ഞ് വോട്ട് ചോദിച്ചെന്ന പരാതിയിലായിരുന്നു ഷാജിക്കെതിരായ ഹൈക്കോടതിയുടെ നടപടി.