
ഓണത്തിന് തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫിന്റെ ടൊവിനോ തോമസ് ചിത്രമായ മിന്നൽ മുരളി മലയാളത്തിന് പുറമേ ഇംഗ്ളീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലുമൊരുങ്ങുന്നു. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. തെലുങ്കിൽ മെരുപ്പ് മുരളി എന്ന പേരിലും കന്നഡയിൽ മിഞ്ചു മുരളി എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.
വീക്കെൻഡ് ബ്ളോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന മിന്നൽ മുരളിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് സമീർ താഹിറാണ്.