
ബോളിവുഡിലെ താരപുത്രിയും നടിയുമായ ജാൻവി കപൂറിന് നിരവധി ആരാധകരാണ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ സെൻസിന്റെ കാര്യത്തിലും ജാൻവി മുന്നിൽ തന്നെയാണ്. തന്റെ ഇൻസ്റ്റാഗ്രാമിൽ ജാൻവി കപൂർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്.
ഇപ്പോളിതാ താരം പങ്കുവച്ച ചുവന്ന ഗൗണാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗം. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായത്. ഗുഞ്ചൻ സക്സേനയിലെ കാർഗിൽ ഗേളായി എത്തിയതാണ് ജാൻവിയുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം .റൂഹി എന്ന ഹൊറർ ചിത്രമാണ് ഇനി ജാൻവിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിൽ രണ്ടു വേഷത്തിലാണ് ജാൻവി എത്തുന്നത്. കോമഡി ചിത്രം ദോസ്താന 2 ,ഗുഡ്ലക്ക് ജെറി എന്നിവയാണ് ജാൻവിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.